വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: വിൻഡോസ് ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ . ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ബിസിനസ്സ് കാര്യങ്ങൾ നടത്താൻ മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തെ ആശ്രയിക്കുന്ന എല്ലാ എന്‍റർപ്രൈസ് ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. അപകടകരമായ പിഴവുകള്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും അവരുടെ ഡാറ്റയെയും അപകടത്തിലാക്കുന്നതായി ജാഗ്രതാ നിര്‍ദേശത്തിൽ പറയുന്നത്.
സൈബർ കുറ്റവാളികൾക്ക് ഇത്തരത്തിലുള്ള പിഴവുകൾ മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റം ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുമെന്നും, ഇത് ഡാറ്റാ മോഷണത്തിനും ക്രാഷുകൾക്കും കാരണമാകുമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ റിപ്പോർട്ട് വ്യക്തമാക്കി . വിൻഡോസ് ലാപ്‌ടോപ്പുകളുടെയും പിസികളുടെയും ലോകത്തിനപ്പുറത്തേക്ക് ഈ പ്രശ്നം വ്യാപിക്കുന്നു എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ദുർബലമായ മൈക്രോസോഫ്റ്റ് സേവനം ഉപയോഗിക്കുന്ന ആർക്കും സൈബർ ആക്രമണ സാധ്യത ഒരുപോലെ കൂടുതലാണ്.