കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
പെരിയ : പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഒഡീഷ ബാര്‍ഗഡ് സല്‍ഹേപളി സ്വദേശിനിയും ഹിന്ദി ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ പിഎച്ഡി വിദ്യാര്‍ത്ഥിനിയുമായ റുബി പട്ടേലാണ് (24) മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ റുബിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.