പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

0
PAN

ന്യുഡൽഹി :പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്.
നവീകരിച്ച “പാൻ 2.0” കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകൾ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ വഞ്ചനാപരമാണെന്നും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആദായനികുതി വകുപ്പ് പൊതുജനങ്ങളെ അറിയിച്ചു.

പാന്‍ കാര്‍ഡ് അപ്‌ഡേഷനെ കുറിച്ച് വ്യാജ ഇമെയിലുകൾ തുടർച്ചയായി ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാൻ 2.0 കാർഡുകൾ എന്ന പേരിൽ വരുന്ന ഒരു ഇമെയിൽ info@smt.plusoasis.com പോലുള്ള ഇമെയിൽ വിലാസങ്ങളിൽ നിന്നാണ് അയയ്ക്കുന്നത്. ഈ മെയിലിൽ, ആദായനികുതി വകുപ്പ് ക്യുആർ കോഡുള്ള ഒരു പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടുണ്ടെന്നും ഉപയോക്താക്കളോട് ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് ‘ഇ-പാൻ’ സൗജന്യമായി ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടുന്നു.എന്നാൽ ഈ ഇമെയിലുകൾ വ്യാജം ആണെന്ന് പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. അത്തരം മെയിലുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഏതെങ്കിലും ലിങ്ക് അല്ലെങ്കിൽ അറ്റാച്ച്മെന്‍റ് തുറക്കരുതെന്നും, അല്ലെങ്കിൽ അത്തരം മെയിലുകൾക്ക് മറുപടി നൽകരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *