കേന്ദ്ര ബജറ്റ് ചർച്ചയിൽ രാഹുൽ ഇന്ന് സംസാരിക്കും
ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചേക്കും. ഉച്ചയ്ക്ക് 2 മണിക്കായിരിക്കും രാഹുലിന്റെ പ്രസംഗം. ഇന്ത്യ–ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം മനീഷ് തിവാരി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ചോദ്യോത്തര വേളയും ശൂന്യവേളയും നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഡൽഹിയിലെ സ്വകാര്യ കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, കോൺഗ്രസ് എംപിമാരായ അമർ സിങ്ങും ഹൈബി ഈഡനും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.