കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്ത്‌വാല നാളെ ഡോംബിവ്‌ലിയിൽ
ഡോംബിവ്‌ലി: ഇന്നലെ അന്തരിച്ച ആർപിഐ നേതാവും ഡോംബിവ്‌ലി സിറ്റി പ്രസിഡന്റുമായിരുന്ന അങ്കുഷ് ഗെയ്‌ക് വാഡിന്റെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി പാർട്ടി സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്ത്‌വാല നാളെ ,(സെപ്.29ന് )ഡോംബിവ്‌ലിയിലെത്തും. വൈകുന്നേരം 6 മണിക്ക് അങ്കുഷ് ഗെയ്‌ക് വാഡിന്റെ മോട്ടഗാവിലുള്ള വസതി അദ്ദേഹം സന്ദർശിക്കും .
സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ , ആർപിഐയുടേയും ബിജെപിയുടേയും പാർട്ടിയുടെ മറ്റുനേതാക്കളും അദ്ദേഹത്തോടോപ്പമുണ്ടാകും. സെപ്റ്റംബർ 27നാണ് ഡോംബിവ്‌ലിയിൽ ഏറെ ജനസമ്മതിയുണ്ടായിരുന്ന അങ്കുഷ് ഗെയ്‌ക് വാഡ്
ഹൃദയസ്‌തംഭനം മൂലം മരണമടയുന്നത് .