സി.ദിവാകരൻ കരുനാഗപ്പള്ളിക്ക് മടങ്ങി വരുന്നു

0
C DIVAKARAN

കൊല്ലം: മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും എം.എൽ.എ.യുമായ സി.ദിവാകരൻ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയേറുന്നു. കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയ്ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ, ഗ്രാമപഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് 2006-ലെയും 2011-ലെയും തിരഞ്ഞെടുപ്പുകളിൽ സി.ദിവാകരൻ വിജയിക്കുകയുണ്ടായി. 2016ൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും വിജയിച്ചു.

2016ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും എൽ.ഡി.എഫ് സഥാനാർത്ഥിയായി സി.പി.ഐയിലെ ആർ രാമചന്ദ്രൻ മഝരിച്ചു വിജയിച്ചു. കോൺഗ്രസിലെ സി.ആർ. മഹേഷാണ് ഈ മണ്ഡലത്തെ 2021 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. സി.പി.ഐ.യുടെ സീറ്റു തിരിച്ചു പിടിക്കുക എന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. കരുനാഗപ്പള്ളിയിൽ വലിയ വികസന പദ്ധതികൾ കൊണ്ടുവന്ന സി. ദിവാകരൻ മത്സരിച്ചാൽ വിജയമുപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നഷ്ടപ്പെട്ട എൽ.ഡി.എഫിന്റെ സീറ്റ് എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കേണ്ടത് സി.പി.എമ്മിന്റെ കൂടി ആവശ്യമാണ്. സി.ദിവാകരനെ കൂടാതെ മുൻ മന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ, മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അനിൽ.എസ്.കല്ലേലിഭാഗം, മുൻ എം.എൽ.എ. ബി.എം. ഷെരീഫിന്റെ മകൾ താര, നിലവിൽ ജില്ലാപഞ്ചായത്ത് അംഗമായ മരണപ്പെട്ട മുൻ എം.എൽ.എ. ആർ.രാമചന്ദ്രന്റെ മകൾ ദീപചന്ദ്രൻ എന്നിവരുടെ പേരും സജീവമാണ്.

ജനസമ്മതനായ നേതാവാണ് അനിൽ.എസ്.കല്ലേലിഭാഗമെന്നും, മുസ്‌ലിം വോട്ടുകൾ താരക്ക് ലഭിക്കുമെന്നും, സഹതാപവോട്ടു നേടിയെടുക്കാൻ ദീപചന്ദ്രന് കഴിയുമെന്നുമാണ് പൊതുവിലുള്ള സംസാരം. എന്നാൽ സി.ദിവാകരൻ കരുനാഗപ്പള്ളിയിൽ മത്സരത്തിന് എത്തിയാൽ എതിർപാർട്ടിക്കാർ പോലും വോട്ടു ചെയ്യുമെന്നാണ് കരുനാഗപ്പള്ളിയിലെ ചില സി.പി.ഐ. നേതാക്കൾ പറയുന്നത്. സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗവും ഓൾ ഇൻഡ്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ദേശീയ പ്രവർത്തക കമ്മിറ്റി അംഗവുമാണ്. സി.ദിവാകരൻ. എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം, എ.ഐ.ടി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് പദവി, സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം, സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗത്വം എന്നിവയുൾപ്പെടെ പല സ്ഥാനങ്ങളും സി.ദിവാകരൻ വഹിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായി കരുനാഗപ്പള്ളിയിൽ നിന്നും ജനവിധി തേടുന്നത്  നിലവിലെ എം. എൽ. എ.യായ സിആർ മഹേഷാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *