മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ

0
AL01

ആലപ്പുഴ : മോഷണം ചോദ്യം ചെയ്ത് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ ഈ കേസിലെ നാലാം പ്രതിയായ വിഷ്ണുവിന്റെ രണ്ട് വയസുള്ള മകന്റെ കൈയിൽ കിടന്ന രണ്ടര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ് ലെറ്റ് മോഷണം ചെയ്തെടുത്തത് ചോദ്യം ചെയ്ത് കായംകുളം ചേരാവള്ളി സ്വദേശിയായ 49 വയസുള്ള സജി എന്ന് വിളിക്കുന്ന ഷിബുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളായ കായംകുളം പുള്ളിക്കണക്ക് കുന്നത്ത് കോയിക്കൽ വടക്കതിൽ രതീഷ് (39), കായംകുളം പുള്ളിക്കണക്ക് ശ്രീഭവനം വീട്ടിൽ അശ്വിൻ (25) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത് . കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കായംകുളം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

08-10-2025 തീയതി വൈകുന്നേരം 06:30 മണിയോടു കൂടി മരണപ്പെട്ട ഷിബു ബീഡി വാങ്ങാൻ പോയി തിരികെ വരുന്ന വഴി വീടിന് സമീപമുള്ള തോട്ടിൽ വീഴുകയും ഇത് കണ്ട് ഷിബുവിന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളായ ഏഴോളം പ്രതികൾ ഷിബുവിനെ കനാലിൽ നിന്നും കരകയറ്റിയ ശേഷം മോഷണത്തിന്റെ പേരിൽ മർദ്ദിക്കുകയും ഷിബു മരണപ്പെടുകയുമായിരുന്നു. ഈ കേസിലെ മൂന്നും നാലും അഞ്ചും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിളൈ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *