CBSC പത്താ൦ ക്ലാസ്സ് പരീക്ഷാഫലം : 21-ാം വർഷവും ഹോളിഏയ്ഞ്ചൽസിനു നൂറ് മേനി വിജയം

മുംബൈ: CBSC പത്താ൦ ക്ലാസ്സ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും ഉജ്ജ്വല വിജയം സ്വന്തമാക്കി
ഡോംബിവലി ഹോളിഏയ്ഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജ് .
പരീക്ഷ എഴുതിയ 164 വിദ്യാർത്ഥികളും വിജയിച്ചപ്പോൾ ഇതിൽ 30ശതമാനം വിദ്യാർത്ഥികളും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിഎന്നത് സ്‌കൂളിന് മികച്ച നേട്ടമായി. ഇംഗ്ലീഷ് ,കണക്ക് ,സയൻസ് വിഷയങ്ങളിൽ നൂറിൽ നൂറ് വിജയം നേടി തുടർച്ചയായി ഇരുപത്തിയൊന്നാം വർഷവും നൂറു ശതമാന മികവിൽ ഹോളിഏയ്ഞ്ചൽസ് തിളങ്ങി നിൽക്കുന്നു .
ശ്രേയസ് ഗവാസ് (98.20% ) ,സിദ്ദി ചൗദരി(97.20 %),പാർത്ഥ കദം (96.20 %),സ്വരൂപ് ഖണ്ഡേക്കർ (96.20 %) എന്നിവരാണ് സ്‌കൂളിലെ ‘ടോപ്പേഴ്‌സ് ‘ .
കഴിഞ്ഞ അരനൂറ്റാണ്ടായി അധ്യാപനരംഗത്തുള്ള സ്ഥാപനത്തിൻ്റെ ഡയറക്റ്റർ കൂടിയായ ഡോ.ഉമ്മൻഡേവിഡിൻ്റെ നേതൃത്തിലുള്ള മാനേജുമെന്റ് ,അധ്യാപകർ ,അനധ്യാപകർ,രക്ഷിതാക്കൾ അതിനേക്കാൾ ഉപരി മിടുക്കരായ വിദ്യാർത്ഥികൾ ഇവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഹോളിഏയ്ഞ്ചൽസിനു ആവർത്തിച്ചുള്ള ഉന്നത വിജയം സ്വന്തമാക്കാൻ കഴിയുന്നതെന്ന് വിജയികളെ അഭിനന്ദിച്ചുകൊണ്ട് പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.