കൊൽക്കത്ത കൊലപാതക കേസിൽ സിബിഐ കുറ്റപത്രം ‘ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം. സഞ്ജയ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടർ വിശ്രമിക്കാൻ പോയ സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. കുറ്റപത്രത്തിൽ 200 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ ഒന്നിലധികം പ്രതികളുണ്ടോ, കൂട്ടബലാത്സംഗമാണോ നടന്നത് എന്നത് അന്വേഷിച്ചുവരികയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഓഗസ്റ്റ് 9നാണ് വനിതാ ഡോക്ടറെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഞ്ജോയ് റോയിയെ പിറ്റേന്നുതന്നെ കൊൽക്കത്ത പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തെ തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്നാണ് കോടതി ഇടപെടുന്നതും കേസ് സിബിഐയ്ക്ക് കൈമാറുന്നതും.