പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി: ഒരു കുടുംബത്തിലെ 5 പേരും മരിച്ചു

0

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. ചാണകവും കാർഷികാവശിഷ്ടങ്ങളുമിടുന്ന കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിലാണ് പൂച്ച വിണത്. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5 പേർ മരണപ്പെടുകയായിരുന്നു.

പൂച്ചയെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കിണറ്റില്‍ ബോധരഹിതനായി വീണു. പിന്നാലെ കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. കിണറ്റിലിറങ്ങിയ ആറാമനെ എന്നാൽ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിച്ചു. ഇയാള്‍ സമീപത്തെ അശുപത്രിയില്‍ ചികിത്സിയിലാണ്. മരിച്ച 5 പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു. 5 മണിക്കൂറിലേറെ സമയമെടുത്താണ് കിണറില്‍ വീണവരെ പുറത്തെത്തിച്ചത്. ഇയാൾ അപകട നില തരണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *