മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷണമാക്കി യുവാവ്
- വിശന്നിട്ടാണ്…….രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്
മലപ്പുറം: പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. കഴിഞ്ഞ ദിവസം വൈകുന്നേരം മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്.
അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്നാൽ എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച കണ്ടു നിന്നവർക്ക് യുവാവ് നല്‍കിയ മറുപടി വിശന്നിട്ടാണെന്നായിരുന്നു.