സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലിലും; സംസ്ഥാനത്ത് 42 കേസുകൾ

0

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ നിയമവിരുദ്ധ പരാമർശങ്ങളിൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 42 ആണ്. സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പൊലീസിൻറെ കർശന നിരീക്ഷണത്തിലാണ് ഉള്ളത്.

അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ ഒരു പ്രവാസി മലയാളിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രവാസി കെഎം മിൻഹാജിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് നടവണ്ണൂർ സ്വദേശിയായ മിൻഹാജാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *