വടകരയിൽ കെ കെ ശൈലജക്ക് എതിരെ വ്യാജപ്രചാരണവും, അപകീർത്തിയും കേസ് രജിസ്റ്റർ ചെയ്തു

0

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്തിലാതിനെ തുടർന്നാണ് കേസ്. കഴിഞ്ഞ ദിവസം കെ കെ ശൈലജ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളെയും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെയും വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ശൈലജ പരാതി നൽകിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് തന്നെ ഇത്തരത്തിൽ അധിക്ഷേപികുന്നതെന്നാണ് ശൈലജയുടെ വാദം. ഇടതുമുന്നണിയും ഇത് തന്നെയാണ് ആരോപിക്കുന്നത്. സംഭവത്തിൽ യുഡിഎഫ് ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *