കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസിൽ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു.1,08000 രൂപ പിഴയും വിധിച്ചു .ശിക്ഷ വിധിച്ചത് 6 വകുപ്പുകളിലായി.
2020ല്‍ കോവിഡ് ബാധിച്ച പത്തൊന്‍പതുകാരിയെ ചികിത്സാകേന്ദ്രത്തി ലേക്ക് കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ്‌ടി/എസ്‌ടി പിഒഎ ആക്‌ട് 5എ വകുപ്പ് പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
2020 സെപ്റ്റംബര്‍ 5ന്, കോവിഡ് കാലത്താണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്ന് പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെൻ്ററിലേക്ക് കൊണ്ടു പോകും വഴി ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൊണ്ടു പോയി ആംബുലന്‍സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ശിക്ഷാവിധി നാളെ