കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശം; ബിജെപി നേതാവ് എൻ ശിവരാജിനെതിരെ കേസ്

0

പാലക്കാട്: ഇന്ത്യയുടെ  ദേശീയപാത കാവി കൊടിയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്.

 

 

ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ശിവരാജനെതിരെ ചുമത്തിയത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *