ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മയ്ക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി
കൊല്ലം : കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ മാതാവിന് പത്ത് വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രേഷ്മ ഒരു വർഷം ജയിലിൽ കഴിഞ്ഞതിനാൽ 9 വർഷം കൂടി ശിക്ഷ അനുഭവിക്കണം. നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.