കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിൽ പ്രചരണം; യുഡിഎഫിനെതിരെ പരാതി നൽകി എൽഡിഎഫ്
വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്ത്. ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്ന് ആരോപണമുണ്ട്.
ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.