യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആൾക്കെതിരെയും കേസ് കൊടുക്കുമെന്ന്;രാമകൃഷ്ണൻ

0

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടി. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.

അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും ഇതുപോലുള്ള വിവേചനങ്ങൾ അവശേഷിക്കരുതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *