ലാഭ വിഹിതം കൊടുത്തില്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്
മലയാളത്തിലെ 200 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ച സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ് ‘വീണ്ടും വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ കേസെടുത്തു പോലീസ്.മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ പണം മുടക്കിയാൾക്ക് തിരിച്ചു നൽകത്തതിലാണ് പരാതി. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി.