മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ് . ഏരിയ സമ്മേളനത്തിന് വേണ്ടി പിരിച്ച പണം തട്ടിയെടുത്തെന്ന സിപിഎം പരാതിയിലാണ് മംഗല പുരം പോലീസ് കേസെടുത്തിരിക്കുന്നത്.
രണ്ടു തവണ സിപിഎം ഏരിയാ സെക്രട്ടറി ആയിരുന്ന മധുമുല്ലശ്ശേരി മൂന്നാം തവണ അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ഏരിയാസമ്മേളനത്തിൽ നിന്നും തുടര്‍ന്ന് പാര്‍ട്ടിയിൽ നിന്നും പടിയിറങ്ങി ബിജെപിയിൽ ചേർന്നത്.