മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി.14 വര്‍ഷത്തിന് ശേഷംക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്.മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തിരിക്കുന്നത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് കോടതിയിൽ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചിട്ടുണ്ട്.