കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം

0

ഇടുക്കി: ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകൻ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ 100 മീറ്ററിൽ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഷിന്റോയുടെ ഒരു മകൻ്റെ സ്ഥിതി ഗുരുതരമാണ്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരുക്ക് ഗുരുതരമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *