നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് . ഉള്ള്യേരി-കോഴിക്കോട് റൂട്ടിൽ കൂമുള്ളിയിലാണ് അപകടം നടന്നത്. പരിക്കേറ്റ നടുവണ്ണൂർ സ്വദേശികളായ രണ്ടുപേരിൽ ഒരാളായ വലിയപറമ്പിൽ ആലിക്കോയ എന്നയാളെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘം വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു . കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലിയിലാണ്.പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചത്.