കോട്ടയം ‘സൊലസി’ന് അമേരിക്കൻ മലയാളികളുടെ സ്നേഹസമ്മാനം
കോട്ടയം: രോഗബാധിതരായ കുട്ടികൾക്കു വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലസ് ചാരിറ്റബിൾ സംഘടനയുടെ കോട്ടയം ശാഖയ്ക്ക് യുഎസിലെ സിയാറ്റിനിലെ മലയാളി സംഘടനയായ കെയർ ആൻഡ് ഷെയറും ‘സപ്തസ്വര’യും ചേർന്നു കാർ സമ്മാനിച്ചു. കുട്ടികളുടെ വീടുകൾ സന്ദർശിച്ചു പരിചരണം നൽകുന്ന ഹോം കെയർ സേവനത്തിനു വേണ്ടിയാണു കാർ നൽകിയത്.
കോട്ടയം സൊലേസ് കൺവീനർ മേഴ്സി ജോണിനു പ്രവാസിയും സംഘടനപ്രവർത്തകനുമായ ഷിബു പി. ബേബി കാറിന്റെ താക്കോൽ കൈമാറി. സെലേസ് സ്ഥാപകയും സെക്രട്ടറിയുമായ ഷീബ അമീർ അധ്യക്ഷത വഹിച്ചു.
ഫോട്ടോ കാപ്ഷൻ:
സൊലസ് കോട്ടയം ജില്ലാ കൺവീനർ മേഴ്സി ജോണിന് ഷിബു പി. ബേബി കാറിന്റെ താക്കോൽ കൈമാറുന്നു. ഷീബ അമീർ സമീപം.