കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം : പൊള്ളലേറ്റ കുട്ടികൾ മരിച്ചു

പാലക്കാട്: പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീന, ആറ് വയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാർട്ടിനും സഹോദരി അലീന (10)യും ചികിത്സയിലാണ്. അമ്മയുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് എൽസി. എൽസിയുടെ ഭര്‍ത്താവ് കാൻസര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കൾക്കൊപ്പം പൊൽപ്പുള്ളി പൂളക്കാടുള്ള വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖം ബാധിച്ച് എൽസിക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച എൽസി ഇന്നലെ വൈകിട്ടോടെ കുട്ടികളുമൊത്ത് പുറത്ത് പോകാൻ ഇറങ്ങുന്നതിനിടെയാമ് അപകടമുണ്ടാത്. വീട്ടുമുറ്റത്ത് വച്ച് കാർ പൊട്ടിത്തെറിക്കുകയായിരുന്നു.