കാർ ആംബുലൻസിന് വഴി നൽകിയില്ല : ഹൃദയാഘാതം വന്ന രോഗി മരിച്ചു.

0

കണ്ണൂർ:ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് വഴി നൽകാത്ത കാരണത്താൽ രോഗി മരിച്ചെന്നു ആരോപണം . മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്.ഇന്നലെ  വൈകുന്നേരം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ  സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹൃദയാഘാതം വന്ന രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് അരമണിക്കൂറോളം തടസമുണ്ടാക്കി കാർ മുന്നിൽ സഞ്ചരിച്ചത്..ആശുപത്രിയിലെത്തിച്ച ഉടനെ രോഗി മരണപ്പെട്ടു. വൈകി എത്തിയതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം .കാർ ഡ്രൈവർക്കെതിരെ ആംബുലൻസ് ഡ്രൈവർ പോലീസിൽ പരാതി നൽകി .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *