അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

0

ആലപ്പുഴ: തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കിൽ പോയ ലോഡിംഗ് തൊഴിലാളി  അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വർ ഹൗസ് വാർഡിൽ ആറാട്ട് വഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടിൽ വാഹിദ് (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടം നടന്നത്. വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോൾ ആലപ്പുഴ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തിൽ വന്ന കാർ ഇവർ സ‌ഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹിദ് സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *