കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു : മലപ്പുറത്ത് ദമ്പതികള്‍ മരിച്ചു
മലപ്പുറം: ചന്ദനക്കാവില്‍ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഏഴു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
