കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്ന് നാല് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

തൃശൂർ: തൃശൂർ കടങ്ങോട് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാല് കഞ്ചാവ് ചെടികൾ വടക്കാഞ്ചേരി എക്സൈസ് കണ്ടെടുത്തത്. വടക്കാഞ്ചേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺ സിയുടെ നേതൃത്വത്തിലാണ് ചെടികൾ കണ്ടെത്തിയത്.
കുടുംബാരോഗ്യ കേന്ദ്രം മറയാക്കി കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.