അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു

പരിശോധനയിൽ കഞ്ചാവ് ചെടികൾക്ക് ഒരു മാസത്തെ വളർച്ചയുള്ളതായി കാണുന്നു. സ്ഥലത്തെ താമസക്കാരായ അതിഥി തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്താലെ കഞ്ചാവ് ചെടികളുടെ ഉറവിടത്തെ കുറിച്ച് അറിയാൻ കഴിയുകയുള്ളു. കഞ്ചാവ് ചെടികൾ നിന്നിരുന്ന കെട്ടിടത്തിൻറെ ഉടമസ്ഥനെ സ്ഥലത്തെത്തിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥലത്തെ മറുനാടൻ തൊഴിലാളികളെ നിരീക്ഷിച്ച് പ്രതികളെ കണ്ടെത്തുമെന്ന് എക്സൈസ് അറിയിച്ചു.
അഡി. എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ പുത്തില്ലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ ഷാജിpp, ജെയ്സൻ ജോസ്, CEO’ S രാകേഷ് TR, ശ്രീമോൻ, കാവ്യ, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.