“യെദ്യൂരപ്പക്കെതിതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകാം” : ഹൈക്കോടതി

0

ബംഗളൂരു: പ്രായപൂര്‍ത്തിയെത്താത്തയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരായ കേസില്‍ കീഴ്‌ക്കോടതിക്ക് വിചാരണാ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കര്‍ണാടക ഹൈക്കോടതി. തനിക്കെതിരായി ചുമത്തപ്പെട്ട പോക്സോ കേസ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കീഴ്‌ക്കോടതിക്ക് വിചാരണയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരുവിലെ സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം ജനുവരി 17 ന് പൂര്‍ത്തിയായിരുന്നു.ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ജഡ്‌ജ് എം നാഗപ്രസന്നയാണ് വിധി പറഞ്ഞത്. വിധിയിലെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *