അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം;ഒഴുക്കിൽപ്പെട്ട് കല്ലിനടിയിൽ കുടുങ്ങി
ചോക്കാട് (മലപ്പുറം): ടി.കെ. കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. അരമണിക്കൂറോളം യുവാവ് കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.