മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് മന്ത്രിസഭായോഗം മാറ്റി വെച്ചു

0

തിരുവനന്തപുരം: കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നൽകുന്നത് സംബന്ധിച്ച വ്യവസ്ഥ കരട് നയത്തിലുണ്ട്. ടൂറിസം മേഖലയിലെ ബാറുകൾക്ക് ഒന്നാം തീയതി മദ്യം വിളമ്പാമെന്നും നയത്തിൽ.

ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കാണ് ഇളവ് നൽകുന്നത് മദ്യ നയത്തിൽ പറയുന്നു. ടൂറിസം കോൺഫറൻസ്, രാജ്യാന്തര സെമിനാർ എന്നിവയുണ്ടെങ്കിൽ മാത്രമേ മദ്യം വിളമ്പാൻ അനുമതിയുള്ളഊ. ടൂറിസം പരിപാടിയുണ്ടെങ്കിൽ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നൽകുന്നത്. ഈ വ്യവസ്ഥയിൽ പുതിയ നിർദേശങ്ങൾ വന്നതും നയം മാറ്റി വെക്കാൻ കാരണമായി. കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളിൽ സിപിഐയും എതിർപ്പ് ഉന്നയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *