രാജ്യത്ത് പൗരത്വ നിയമഭേദഗതി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു

0

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പൗരത്വത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് സജ്ജമായി. വെബ്സൈറ്റ് ഇന്ന് രാവിലെ മുതലാണ് പ്രവർത്തനം ആരംഭിച്ചത്. സ്വന്തം ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ചാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

സ്വന്തം ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് അപേക്ഷകർക്ക് indiancitizenshiponline. nic.in വെബ്സൈറ്റ് വഴി പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത ഫീസ് അടച്ചാണ് പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത്.

വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷയുടെ കോപ്പി ഇന്ത്യയിലുള്ളവർ ജില്ലാ കളക്ടർക്കും ഇന്ത്യയ്‌ക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനും സമർപ്പിക്കുകയും വേണം. അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ചു നിശ്ചിത സമയത്തിനകം അപേക്ഷയിൽ നടപടി ഉണ്ടാകും എന്നും പോർട്ടലിൽ വ്യക്തമാക്കുന്നുണ്ട്.

അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് പിന്നീട് ഹാജരാകേണ്ടിയും വരും. അപേക്ഷ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായാണ് പിന്നീട് നേരിട്ട് ഹാജരാകേണ്ടി വരിക. ഹാജരാകേണ്ട തീയതിയും സമയവും ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ അപേക്ഷകനെ അറിയിക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *