പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് പ്രമുഖ പാർട്ടി കടകങ്ങളായ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളള എല്ലാ ഹർജികളും കോടതി പരിഗണിക്കും.വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ വാദിക്കും.