ബി. വി ജോസ് അനുസ്മരണം നടന്നു

ചെമ്പൂർ : മുംബൈയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മണ്ഡലത്തിൽ നിസ്വാർത്ഥതയോടെ ദീർഘകാലം പ്രവർത്തിച്ചിരുന്ന ട്രോബെ മലയാളീ സാംസ്‌കാരിക സമിതിയുടെ മുൻ ജനറൽ സെക്രട്ടറി ബി. വി. ജോസിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമിതി അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. വാസിനാക്ക (ചെമ്പൂർ ) മോഡൽ ഹൈസ്കൂളിൽ ടി. എം. എസ്. എസ്. പ്രസിഡന്റ് പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വേണു രാഘവൻ ബി.വി. ജോസ് അനുസ്മരണ പ്രഭാഷണം നടത്തി .
സെക്രട്ടറി രാജി എം സി, ട്രഷറർ പ്രദീപ് കൃഷ്ണൻ . ടി. കെ. ലോഹിതാക്ഷൻ, രാജു ഗീ വർഗീസ്, അഡ്വ. വിനോദ് നായർ, സുനിൽകുമാർ തുടങ്ങി സഹപ്രവർത്തകരും സുഹൃത്തുക്കളുമായവർ പരേതൻ്റെ കൂടെ പ്രവർത്തിച്ചിരുന്ന കാലത്തെ സ്‌മരണകൾ സദസ്സുമായി പങ്കുവെച്ചു .