ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ജയിൽമോചിതയായി
ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് മോചനം. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കേസിൽ ജാമ്യം ലഭിക്കുന്നത്. പത്തുലക്ഷം പാകിസ്താൻ രൂപയുടെ വ്യവസ്ഥയിൽ ഇസ്‍ലാമാബാദ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് മിയാംഗൽ ഹസൻ ഔറംഗസേബാണ് ജാമ്യം അനുവദിച്ചത്.
ബുഷ്റ ബീബി ജയിൽ മോചിതയായതായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ അറിയിച്ചു. ജനുവരി 31നാണ് തോഷഖാന കേസിൽ 50കാരിയായ ബുഷ്റ ബീബി അറസ്റ്റിലായത്.