വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു.

കൊച്ചി: എറണാകുളം ചെല്ലാനത്ത് പതിനാറുകാരന്‍ ബസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ശനിയാഴ്ച രാത്രി ഏഴരയോടെ ചെല്ലാനം മാലാഖപടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് നടപടി. ചെല്ലാനം സ്വദേശി പവന്‍ സുമോദ് (16) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പില്‍ നിന്നിരുന്ന കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ മനപ്പൂര്‍വം ചാടിയതാണോ എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ബസിന്റെ വാതില്‍ അടയ്ക്കാതിരുന്ന സംഭവത്തിലാണ് ഇപ്പോള്‍ ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
അസ്വാഭിക മരണത്തിനാണ് കണ്ണമാലി പൊലീസ് കേസെടുത്തിരിക്കുന്നത്.ബസിന്റെ വശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് ചാടുന്നതായാണ് കാണുന്നത്. ബസിനുള്ളിലെ സിസിടിവി ദൃശ്യത്തില്‍ കുട്ടിയുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികതയും ഇല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.