കൊല്ലത്ത് മൈതാനത്ത് കിടന്ന് ഉറങ്ങിയ യുവാവിന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിലൂടെ മിനി ബസ് കയറിയിറങ്ങി. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ്(25) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കണ്ണനല്ലൂര്‍ മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാജീവിന്റെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.