കോളേജ് ഉടമയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: .തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോണും കോളേജിന് സമീപത്തുനിന്ന് കാറും കണ്ടെത്തിയിട്ടുണ്ട്.അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായും പണം കടം കൊടുത്തവർ തിരികെ ആവശ്യപ്പെട്ട് ഇന്നലെയും ബഹളംവെച്ചിരുന്നതായും നാട്ടുകാർ പറയുന്നു.ഇന്‍ജിനീയറിങ് കോളേജിനുള്ള അക്രെഡിറ്റേഷൻ റദ്ദാക്കിയതിനെ തുടര്‍ന്ന് പൊളിടെക്നിക് കോളേജ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഉടമയെ ഇത് മാനസികമായി തളര്‍ത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.