മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ : നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ‘ബുള്ളറ്റ് റാണി ‘യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.