നാഗ്‌പൂർ കലാപം : ( VIDEO)പ്രതികളിൽ ഒരാൾ താമസിക്കുന്ന കെട്ടിടം നഗരസഭ പൊളിച്ചു

നാഗ്‌പൂർ : നാഗ്‌പൂർ കലാപത്തിലെ പ്രധാന പ്രതിയായ ഫാഹിം ഖാൻ്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടം അനധികൃതനിർമ്മാണമാണെന്ന് കണ്ടെത്തി ഇന്ന് രാവിലെ കനത്ത പോലീസ് സുരക്ഷയോടെ നഗരസഭാ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി.
മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ ഖാനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കയാണ് . മാർച്ച് 17 ന് മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ നടന്ന അക്രമത്തിന് അറസ്റ്റിലായ 100-ലധികം പേരിൽ ഒരാളാണ് ഫാഹിം ഖാൻ .
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വിവിധ പിഴവുകളും (വീടിന്റെ) കെട്ടിട പ്ലാൻ അംഗീകാരത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടി നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഖാന് നോട്ടീസ് നൽകിയിരുന്നു.
ഇന്ന് രാവിലെ പത്തരയോടെ , നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മൂന്ന് ജെസിബി മെഷീനുകൾ ഉപയോഗിച്ച് യശോധര നഗർ പ്രദേശത്തെ സഞ്ജയ് ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന ഖാൻ്റെ കെട്ടിടം പൊളിക്കാൻ തുടങ്ങി. പ്രദേശം മുഴുവൻ കനത്ത സുരക്ഷയും ഡ്രോൺ നിരീക്ഷണവും ഉണ്ടായിരുന്നു.അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിൽ ഖാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) നടപടി സ്വീകരിച്ചത്. എൻഎംസിയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമി അദ്ദേഹത്തിന്റെ കുടുംബം കയ്യേറിയതായും പുതിയ വാർത്ത വന്നിട്ടുണ്ട്.