പിതാവിന്റെ സ്‌മരണയ്ക്കായി സ്കൂളിൽ ത്രീഡി തീയറ്റർ നിർമ്മിച്ചുനൽകി മുംബൈ മലയാളി

0

മുംബൈ : സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് ഗാലക്‌സി (കോക്കാട്ട്) കെ.മധുസൂദനന്റെ സ്മരണാർത്ഥം ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതവും ഗുരുവിന്റെ നിർദേശ പ്രകാരം 106 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ഷണ്മുഖ വിലാസം ഹൈയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച 3D എഡ്യൂക്കേഷണൽ തീയറ്റർ നൽകി .
1986ൽ സ്ഥാപിച്ച പോട്രെയ്റ്റ് ഗ്യാലറിയുള്ള ഈ സ്‌കൂളിൽ ഭാരതത്തിലും വിദേശത്തുമായി അറിയപ്പെടുന്ന മഹാരഥന്മാരുടെ 300 പരം ചിത്രങ്ങളാണുള്ളത് . ഏഷ്യയിലെ പോട്രെയ്റ്റ്‌ ഗ്യാലറിയുള്ള ആദ്യത്തെ സ്‌കൂൾ എന്ന ബഹുമതിയും ഷണ്മുഖ വിലാസം സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.

“വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ഗുരുവിന്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഗുരുദേവ ഭക്തനായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ താൻ പഠിച്ച സ്‌കൂളിന് ഗുരു ദക്ഷിണ എന്ന രീതിയിലാണ് ഈ മഹത്തായ പദ്ധതി സമർപ്പിച്ചിരിക്കുന്നത്. സർക്കാർ എയ്‌ഡഡായ സ്‌കൂളിൽ സ്ഥാപിച്ച ‘എഡ്യൂക്കേഷണൽ ത്രീഡി തീയറ്റർ ‘അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ പഠനം ലോക നിലവാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് ഡോ.സുരേഷ് കുമാർ പറഞ്ഞു. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ-ശ്രവ്യ സംവിധാനത്തോടെ കുട്ടികൾക്ക് പഠനം നടത്തുവാനും അനുഭവിച്ചു അറിയാനും ഈ ഉദ്യമത്തിലൂടെ സഹായകരമാകുമെന്നും സ്‌കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ഡിവൂഡ്‌ ടാലെന്റ്റ് ക്ലബ്, ഫിലിം ക്ലബ് തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചതിലൂടെ ലോക സിനിമയെ കുട്ടികൾക്ക് അടുത്തറിയാനുമുള്ള അവസരവും കൈവന്നിരിക്കുകയാണ്.

ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ചെയർമാൻ & സി ഇ ഓ സർ. ഡോക്ടർ സോഹൻ റോയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ 3D തിയറ്ററിന്റെ ഉത്‌ഘാടനം എംപി. കെ സി വേണുഗോപാൽ നിർവ്വഹിച്ചു. .എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തി.സ്വിച്ച് ഓൺ കർമ്മം സ്ഥലം എം.എൽ.എ. സി ആർ മഹേഷും ,ഇന്ഡിവൂഡ് ടാലെന്റ്റ് ക്ലബ്ബിന്റെ ഉത്‌ഘാടനം കരുനാഗപ്പള്ളി എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റ് സുശീലനും ,എൻട്രൻസ് കോച്ചിങ് ക്ലാസിൻ്റെ ഉത്‌ഘാടനം സ്‌കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബുവും നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓ.മിനിമോൾ,ജില്ല പഞ്ചായത്ത് അംഗം വസന്ത രമേശ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ്‌തി രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബുജാക്ഷി,RDD എസ് സജി, DDE ലാൽ, DEO .വി ഷൈനി,AEO ഇൻചാർജ് .ഷാജഹാൻ, മുൻ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ബി.കേശവദാസ്,182 ആം നമ്പർ ശാഖായോഗം സെക്രട്ടറി കെ.രാജൻ,181 ആം നമ്പർ ശാഖായോഗം സെക്രട്ടറി അനിൽ കുമാർ,443 ആം നമ്പർ ശാഖായോഗം പ്രസിഡന്റ് .കെ.അശോകൻ,പ്രിൻസിപ്പൽ എസ്.ഷീജ, സ്റ്റാഫ് സെക്രട്ടറി എച്ച് .എസ്. ഗീത വി.പണിക്കർ,സ്റ്റാഫ് സെക്രട്ടറി എച്ച്.എസ്.എസ്. ബിന്ദു,പ്രിൻസിപ്പൽ നഴ്‌സറി ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ PTA .പ്രസിഡന്റ് എൻ.നാമിഷാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്‌കൂൾ മാനേജർ എസ് .ജയചന്ദ്രൻ സ്വാഗതവും പ്രഥമ അദ്ധ്യാപകൻ എസ് .സജി കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *