ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്
2024ലെ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് സമ്മാനം. ബുക്കര്‍ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്ഗേറ്റില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ജേതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വില്‍പ്പനയില്‍ ഗണ്യമായ ഉയര്‍ച്ചയും ലഭിക്കും.
കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാള്‍ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലില്‍ അവാര്‍ഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിന്‍സ്, ഗാര്‍ഡിയന്റെ ഫിക്ഷന്‍ എഡിറ്റര്‍, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായ നിതിന്‍ സാഹ്നി എന്നിവരും അംഗങ്ങളാണ്.
പുരസ്‌കാരത്തിന്റെ 55 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരില്‍ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുണ്ടായിരുന്നു ബുക്കര്‍ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്. 2005ല്‍ സ്ഥാപിതമായ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ്, യുകെയിലോ അയര്‍ലണ്ടിലോ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ക്കാണ് നല്‍കിവരുന്നത്.