പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റെന്ന് :പുന്നക്കൻ മുഹമ്മലി
ദുബായ്: പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റാണ് പിണറായി സർക്കാറിൻ്റെ കേരള ബജറ്റെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മലി പറഞ്ഞു
പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ക്ഷേമ പെൻഷൻ വർദ്ധനവ്, യാത്ര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി, ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് പുനരധിവാസം ഇതിനെ കുറിച്ച് ഒന്നും ബജറ്റിൽ ഇല്ലെന്നും, പ്രവാസികൾക്ക് കോടികൾ നീക്കിവെച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പ്രവാസികളുടെ മൃതശരീരങ്ങൾ നാട്ടിൽ കൊണ്ടു പോകുന്നതും, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾ ആറ് മാസത്തെ ശമ്പളം നൽകുമെന്നും, വിമാനയാത്ര കൂലി വർദ്ധനവ് തടയാൻ കോടികൾ ബജറ്റ് നീക്കിവെച്ചുവെന്നും, സീസൺ സമയത്ത് ചാർട്ടർ വിമാനങ്ങൾ തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ധനമന്ത്രിക്ക് ഇപ്പോൾ അത് ഒന്നും ഓർമ്മയില്ലെന്നും, പ്രവാസി മലയാളികളെ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെൻറ് സോൺ യാഥാർത്ഥമാക്കുമെന്ന് ധനമന്തി ഈ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്, എല്ലാ കവിളിപ്പിക്കനെതിരെയും പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, ഏത് ഗവൺമന്റ് (കേന്ദ്രമായാലും കേരളം ആയാലും) ബജറ്റ് അവതരിപ്പിക്കുമ്പോൾ മുൻപ് അവതരിപ്പിച്ചവയിൽ നടപ്പാക്കിയതും നടപ്പാക്കാത്തതുമായ പദ്ധതികളെ കുറിച്ച് ഒരു വിശദീകരണം ആവശ്യമാണെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.