BUDJET/ 2025-2026: പ്രഖ്യാപനങ്ങൾ തുടരുന്നു….

0

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല!

ന്യുഡൽഹി : ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനരംഗത്തിന് പ്രാധാന്യം നൽകുന്ന,വളർച്ചയെ ത്വരിതപ്പെടുത്തുന്ന ,വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റായിരിക്കുമെന്ന്  പ്രഖ്യാപനത്തിന്റെ ആമുഖമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു

BUDJET/ 2025-2026

2025-26 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്‌ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയ്‌ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനായെന്ന് മന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താനായി. 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളത്തിന് 100 ശതമാനം പ്രാധാന്യം ജൽ ജീവൻ പദ്ധതിയിലൂടെ ഉറപ്പാക്കും. 1 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. ജൽ ജീവൻ പദ്ധതി 2028 വരെ ഉറപ്പാക്കും.

പുതിയ ഇൻകം ടാക്‌സ് ബിൽ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി.

ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും . സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും.

ബജറ്റില്‍ സ്‌ത്രീകള്‍ക്ക് ജനപ്രിയ പദ്ധതികൾ . സ്‌ത്രീകള്‍ക്ക് സംരഭകത്വത്തിന് രണ്ട് കോടി രൂപ വരെ വായ്‌പ നല്‍കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാര പദ്ധതി നടപ്പാക്കും. അങ്കണവാടികള്‍ വഴിയാകും ഇത് നടപ്പാക്കുക.

പാട്‌ന ഐഐടിക്കും കേരളത്തിലെ പാലക്കാട്ടെ ഐഐടിക്കും പ്രത്യേക പാക്കേജുകള്‍. മാത്രമല്ല അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ററി സ്‌കൂളുകളില്‍ ഇന്‍റര്‍നെറ്റ് ഉറപ്പാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതിനായി 500 കോടി മാറ്റിവയ്‌ക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

AI വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം

ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ്

സംസ്ഥാനങ്ങൾക്ക് ഒന്നരലക്ഷം കോടി പലിശരഹിത വായ്പ്

പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം

സർക്കാർ മെഡിക്കൽകോളേജുകളിൽ സീറ്റുകൾ വർധിപ്പിക്കും

തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും

നൈപുണ്യ വികസനത്തിന് 5 നാഷണൽ സെന്റർ ഫോർ എക്‌സലൻസ്

കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി മൂന്നുലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി

ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം

ഹോം സ്റ്റേകൾക്ക് മുദ്രാലോൺ അനുവദിക്കും

ഇൻഷൂറൻസ് മേഖലയിൽ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *