“2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് അവതരിപ്പിക്കുക “/പ്രധാനമന്ത്രി

0

 

ന്യുഡൽഹി :2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇക്കുറി സര്‍ക്കാര്‍ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.മഹാലക്ഷ്‌മിയെ സ്‌തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്‍ത്തികളടക്കം എല്ലാവര്‍ക്കും നന്‍മയുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ബജറ്റ് എല്ലാവര്‍ക്കും പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.പരിഷ്ക്കാരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് ഈ ബജറ്റിന്‍റെ ലക്ഷ്യം. മൂന്നാമതും ഭരിക്കാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കിയത് ജനങ്ങളാണ്. തവണത്തെ സമ്മേളനത്തിലും നിരവധി ബില്ലുകള്‍ അവതരിപ്പിക്കും. യുവാക്കളുടെ ലക്ഷ്യ പൂര്‍ത്തീകരണമാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം.

വനിതാ ശാക്തീകരണത്തിനും ഈ സര്‍ക്കാര്‍ എന്നും മുന്‍തൂക്കം നല്‍കുന്നു. സമ്മേളനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *