ബജറ്റ് 2025-26 : “നവകേരളത്തിന് കുതിപ്പ് നൽകുന്നത് ” മുഖ്യമന്ത്രി / ‘പൊള്ളയായ ബജറ്റ്: പ്രതിപക്ഷ നേതാവ്

0

 

തിരുവനന്തപുരം :നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മകമായ ബജറ്റാണ് ധനമന്ത്രി ഇന്നവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എന്നാൽ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും യാഥാർഥ്യബോധമില്ലാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചത് .പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു . നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്താനും പുതിയ മേഖലകള്‍ കണ്ടെത്താനുമുള്ള ബജറ്റാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെറും പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റെന്നും സംസ്ഥാനത്തിനു ഗുണകരമായതോ വികസനം വിഭാവനം ചെയ്യുന്നതോ ആയ യാതൊന്നും ബജറ്റിലില്ല എന്നും കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധനമന്ത്രിയുടെ മൈതാനപ്രസംഗം മാത്രമാണ് ബജറ്റെന്നും കേന്ദ്രസർക്കാറിനെ കുറ്റംപറയുകഎന്നതിൽ കവിഞ് ജനങ്ങൾക്ക് ഗുണകരമായ യാതൊന്നും ബജറ്റിലില്ല എന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു .സാമ്പത്തിക ഞെരുക്കത്തിനെ സംസ്ഥാനം മറികടന്നു എന്ന പച്ചക്കള്ളം ആമുഖമായി പറഞ്ഞുകൊണ്ടാണ് ബജറ്റ് പ്രഖ്യാപനം ധനമന്ത്രി ആരംഭിച്ചത് തന്നെ എന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *