വാലിഡിറ്റിയും അൺലിമിറ്റഡ് കോളുമായി ബിഎസ്എൻഎൽ പ്ലാനുകൾ
ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, ഭാരതി എയര്‍ടെല്‍, വി നെറ്റ് വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ജൂലായ് 3 മുതല്‍ ഇത് നിലവില്‍വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). പതിവ് രീതിയില്‍ കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകള്‍ രാജ്യത്തുടനീളം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയതായി പോര്‍ട്ട് ചെയ്ത് എത്തുവര്‍ക്കും ഈ പ്ലാനുകള്‍ ലഭിക്കും. ജമ്മു കശ്മീര്‍, അസാം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്ത് മറ്റെല്ലായിടത്തും ഈ പ്ലാനുകള്‍ ലഭിക്കും. 4ജി നെറ്റ് വര്‍ക്കിലേക്ക് ഇനിയും പൂര്‍ണമായും മാറിയിട്ടില്ലാത്ത ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ എത്ര കൂടുതല്‍ ഡാറ്റ ലഭിച്ചാലും സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ സംതൃപ്തരായെന്ന് വരില്ല. എന്നാല്‍ ഫോണ്‍ വിളി ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ആസ്വദിക്കാനുള്ള സൗകര്യം ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്ലാനുകൾ | വാലിഡിറ്റി (ദിവസങ്ങൾ) | ഡാറ്റ | ടോക്ക് ടൈം | മറ്റ് ആനുകൂല്യങ്ങൾ |
107 രൂപ | 35 | 3ജിബി | 200 മിനിറ്റ് | |
108 രൂപ (പുതിയ ഉപഭോക്താക്കൾക്കുള്ള ആദ്യ റീച്ചാർജ്) | 28 | ദിവസേന 1ജിബി | അൺലിമിറ്റഡ് | |
197 രൂപ | 70 | 2ജിബി (ആദ്യ 18 ദിവസങ്ങളിൽ മാത്രം) | അൺലിമിറ്റഡ് (ആദ്യ 18 ദിവസം) | ദിവസേന 100 എസ്എംഎസ്,(ആദ്യ 18 ദിവസം) |
199 രൂപ | 70 | 2 ജിബി | അൺലിമിറ്റഡ് | ദിവസേന 100 എസ്എംഎസ് |
397 രൂപ | 150 | 2ജിബി (ആദ്യ 30 ദിവസങ്ങളിൽ മാത്രം) | അൺലിമിറ്റഡ് | |
797 രൂപ | 300 | 2ജിബി (ആദ്യ 60 ദിവസങ്ങളിൽ മാത്രം) | അൺലിമിറ്റഡ് | |
1999 രൂപ | 365 | 600 ജിബി |