ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഡാറ്റ പ്ലാനുകളുമായി ബിഎസ്എന്‍ൽ

0
Screenshot 2024 09 19 123553

തിരുവനന്തപുരം: ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ബിഎസ്എന്‍എല്ലിന്‍റെ മറ്റൊരു കിടിലന്‍ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും പ്രദാനം ചെയ്യുന്ന പ്ലാനാണിത്. മറ്റ് ചില മേന്‍മകളും ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു.ദിവസവും രണ്ട് ജിബി ഡാറ്റയാണോ നിങ്ങളുടെ ലക്ഷ്യം. ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.

160 ദിവസത്തെ വാലിഡിറ്റിയില്‍ എത്തുന്ന ഈ പാക്കേജിന് 997 രൂപയാണ് വില. ആകെ 320 ജിബി ഡാറ്റ ഇക്കാലയളവില്‍ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പമുണ്ട്. ദിനംപ്രതി രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിന് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ വീതവുമുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോളാണ് 997 രൂപ റീച്ചാര്‍ജിന്‍റെ മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ആകര്‍ഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്‍കുന്നു. ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി ഈ പാക്കേജ് റീച്ചാര്‍ജ് ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *